‘കൊല്ലം ഫെസ്റ്റ് - 2026 ദേശിങ്ങനാട് മഹോത്സവ’ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് (കെ.ജെ.പി.എസ്) 20ാ വാർഷിക ഭാഗമായി സംഘടിപ്പിക്കുന്ന ‘കൊല്ലം ഫെസ്റ്റ് - 2026 ദേശിങ്ങനാട് മഹോത്സവ’ത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങും കമ്മറ്റി രൂപീകരണ യോഗവും അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്നു.
കെ.ജെ.പി.എസ് പ്രസിഡന്റ് ടി.ടി.ബിനിൽ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ, രക്ഷാധികാരി ജോയി ജോൺ തുരുത്തിക്കര എന്നിവർ പങ്കെടുത്തു. ഡോ. നീതു മറിയം ചാക്കോ ആശംസ നേർന്നു. ദേശിങ്ങനാട് മഹോത്സവത്തിന്റെ കമ്മറ്റി രൂപവത്കരണം, സംഘാടനം, നടത്തിപ്പ് എന്നിവയെക്കുറിച്ചുള്ള വിശദീകരണം യോഗത്തിൽ അവതരിപ്പിച്ചു.
കെ.ജെ.പി.എസ് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതവും ട്രഷറർ അജയ് നായർ നന്ദിയും പറഞ്ഞു. സംഘടനാ സെക്രട്ടറി രാജു വർഗീസ്, വൈസ് പ്രസിഡന്റുമാരായ തമ്പി ലൂക്കോസ്, വാഹിദ്, ഷാജി സാമുവൽ, ടൈറ്റസ് വർഗീസ്, നൈസാം പട്ടാഴി, ഐസക് വർഗീസ്, ഷംന അൽ അമീൻ, ബിജിമോൾ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ഏപ്രിൽ 24ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ആഘോഷം. കൊല്ലത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും ഒരുമിപ്പിക്കുന്ന പരിപാടികൾ ആഘോഷത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.