ഡോ. ​റീം ഗാ​സി സ​ഉൂ​ദ് അ​ൽ ഫു​ലൈ​ജ്, ഉ​സാ​മ ഖാ​ലി​ദ് അ​ബ്ദു​ല്ല ബോ​ദി, ഡോ. ​താ​രി​ഖ് ഹ​മ​ദ് നാ​സ​ർ അ​ൽ ജ​ല​ഹാം, ജ​റാ​ഹ്

ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, ഡോ. ​​​യാ​ക്കൂ​ബ് അ​ൽ സ​യ്യി​ദ് യൂ​സു​ഫ് അ​ൽ റി​ഫാ​ഇ

പു​തി​യ മ​ന്ത്രി​മാ​ർ ചു​മ​ത​ല​യേ​റ്റു; മ​ന്ത്രി​സ​ഭ പു​നഃസം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ പു​നഃസം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന വ​കു​പ്പു​ക​ളു​ൾ​പ്പെ​ടെ ചി​ല മ​ന്ത്രി​മാ​രി​ൽ മാ​റ്റി പു​തി​യ വ്യ​ക്തി​ക​ളെ നി​യ​മി​ച്ചു.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി ഉ​സാ​മ ഖാ​ലി​ദ് അ​ബ്ദു​ല്ല ബോ​ദി പു​തു​താ​യി നി​യ​മി​ത​നാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് നി​യ​മി​ത​നാ​യി. നേ​ര​ത്തെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. വി​ക​സ​ന, സു​സ്ഥി​ര​ത കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി ഡോ. ​റീം ഗാ​സി സ​ഉൂ​ദ് അ​ൽ ഫു​ലൈ​ജും, യു​വ​ജ​ന -കാ​യി​ക​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി ഡോ. ​താ​രി​ഖ് ഹ​മ​ദ് നാ​സ​ർ അ​ൽ ജ​ല​ഹാ​മും നി​യ​മി​ക്ക​പ്പെ​ട്ടു.

അ​ബ്ദു​ൽ അ​സീ​സ് നാ​സ​ർ അ​ൽ മ​ർ​സൂ​ഖ് സാ​മ്പ​ത്തി​ക​കാ​ര്യ-​നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യാ​യും ഡോ. ​​​യാ​ക്കൂ​ബ് അ​ൽ സ​യ്യി​ദ് യൂ​സു​ഫ് അ​ൽ റി​ഫാ​ഇ ധ​ന​കാ​ര്യ മ​ന്ത്രി​യാ​യും നി​യ​മി​ക്ക​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ മ​ന്ത്രി​മാ​ർ അ​മീ​റി​ന് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സ​ഉൂ​ദ് അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ് ഹ​മ​ദ് ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഉ​ന്ന​ത അ​മീ​രി ദി​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - New ministers take charge; Cabinet reshuffled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.