കെ.എം.സി.സി റമദാൻ മുന്നൊരുക്കം പരിപാടിയിൽ അബ്ദുൽ ഷുക്കൂർ സ്വലാഹി
മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ മനസ്സിലാക്കി അതിന് ദൈവത്തോട് നന്ദി രേഖപ്പെടുത്താനുള്ള സുവര്‍ണാവസരം സൃഷ്ടിക്കാന്‍ റമദാനിലെ ദിനരാത്രങ്ങൾക്കു കഴിയേണ്ടതുണ്ടെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി.
കുവൈത്ത് കെ.എം.സി.സി. മതകാര്യ വിങ് സംഘടിപ്പിച്ച റമദാൻ മുന്നൊരുക്കം പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റും മതകാര്യ വിങ് ചെയർമാനുമായ എൻ.കെ. ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ശുക്കൂർ സ്വലാഹിക്കുള്ള കുവൈത്ത് കെ.എം.സി.സിയുടെ ഉപഹാരം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ കൈമാറി. ഉപദേശക സമിതിയംഗം പി.വി. ഇബ്രാഹിം, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, ജില്ല-മണ്ഡലം നേതാക്കൾ എന്നിവർ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.