അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് , യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ

സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച​ചെ​യ്തു; അ​മീ​റും യു.​എ.​ഇ പ്ര​സി​ഡ​ന്റും

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി മേ​ഖ​ല​യി​ലെ സു​ര​ക്ഷ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച​ചെ​യ്തു. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച യു.​എ.​ഇ പ്ര​സി​ഡ​ന്റ് കു​വൈ​ത്തി​നെ​യും അ​തി​ന്റെ നേ​തൃ​ത്വ​ത്തെ​യും ജ​ന​ങ്ങ​ളെ​യും കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. യു.​എ.​ഇ പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ​യും യു.​എ.​ഇ​യെ​യും പൗ​ര​ന്മാ​രെ​യും കു​റി​ച്ച് അ​മീ​റും ചോ​ദി​ച്ച​റി​ഞ്ഞു.

ഇ​രു നേ​താ​ക്ക​ളും ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​റി​ന്റെ​യും ന​ഗ്ന​ലം​ഘ​ന​മാ​ണി​തെ​ന്നും വി​ശേ​ഷി​പ്പി​ച്ചു. പ്രാ​ദേ​ശി​ക സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ആ​ക്ര​മ​ണ​ങ്ങ​ൾ ഭീ​ഷ​ണി​യാ​ണെ​ന്നും പ​റ​ഞ്ഞു. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച് സം​ഭാ​ഷ​ണ​ങ്ങ​ളി​ലേ​ക്കും ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങേ​ണ്ട​തി​ന്റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യും സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - Emir and UAE President discuss developments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT