കുവൈത്ത് സിറ്റി: 61ാമത് കുവൈത്ത് ദേശീയ ദിനാഘോഷം, 31ാമത് വിമോചന ദിനാഘോഷം എന്നിവയോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് ഖുറൈൻ ഒൗട്ട്ലെറ്റിൽ തയാറാക്കിയ കുവൈത്ത് ടവർ മാതൃക ശ്രദ്ധേയമാകുന്നു. കുവൈത്ത് ഡാനിഷ് ഡയറി (കെ.ഡി.ഡി) കമ്പനിയുടെ 17000ത്തിലധികം പാൽ, ഫ്രൂട്ട് ജ്യൂസ് കവറുകൾ ഉപയോഗിച്ചാണ് കുവൈത്തിെൻറ പ്രധാന െഎകൺ ആയ മൂന്ന് ടവറുകളുടെ മാതൃക തീർത്തത്.
പ്രദർശനം നേരിട്ട് കാണാനും കലാരൂപത്തിന് മുമ്പിൽനിന്ന് സെൽഫി എടുക്കാനും നിരവധി പേരാണ് എത്തുന്നത്. ചെറിയ കവറുകൾ അടുക്കിവെച്ച് ഏകദേശം ആറ് മീറ്റർ ഉയരമുള്ള സ്തൂപമാണ് മനോഹരമായി ഉണ്ടാക്കിയിട്ടുള്ളത്. ഒന്നിന് മുകളിൽ ഒന്നായി 800 അടുക്കുകളാണ് സന്തുലിതമായി വെച്ചത്. ആകർഷകമായ ഒാഫറുകൾ നൽകുന്നതിനൊപ്പം ഷോപ്പിങ് ഒരു മികച്ച അനുഭവമാക്കാൻ കൂടിയാണ് ഇത്തരം പ്രദർശനങ്ങളിലൂടെയും കലാവിരുതുകളിലൂടെയും ശ്രമിക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു.
എല്ലാ ഔട്ട്ലെറ്റുകളും കുവൈത്ത് പതാകയും തിളങ്ങുന്ന ലൈറ്റുകളും അലങ്കാര കമാനങ്ങളും എല്ലാമായി അലങ്കരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാന വാരത്തിലെ കുവൈത്ത് ദേശീയ ദിനം, വിമോചന ദിനം എന്നിവയോടനുബന്ധിച്ചാണ് ഒരു മാസം നീളുന്ന ഹല ഉത്സവം സംഘടിപ്പിക്കുന്നത്. ഈ ദിനങ്ങളുമായി ബന്ധപ്പെട്ട കലരൂപങ്ങൾ, ബാക്ക്‌ഡ്രോപ്പ് ചിത്രങ്ങൾ, ചെറുതും വലുതുമായ ദേശീയ പതാകകൾ, പതാകയുടെ നിറത്തിലുള്ള അലങ്കാരങ്ങൾ, കുവൈത്തിന്‍റെ ഐകണുകളായ നിർമിതികളുടെ രൂപത്തിലുള്ള കട്ടൗട്ടുകൾ, കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും വർണചിത്രങ്ങൾ എന്നിവ വിവിധ ഒൗട്ട്ലെറ്റുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.