കുവൈത്ത് സിറ്റി: ലുലു എക്സ്ചേഞ്ചിൽ സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട് കാമ്പയിന് തുടക്കമായി. മൂന്നുമാസം നീളുന്ന കാമ്പയിൻ കാലത്ത് ലുലു എക്സ്ചേഞ്ച് ബ്രാഞ്ചുകളിലോ ലുലു മണി മൊബൈൽ ആപ്പ് ഉപയോഗിച്ചോ പണമിടപാട് നടത്തുന്നവരിൽനിന്ന് നറുക്കെടുത്ത് തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
ഒന്നാം സമ്മാനം മാക്ബുക്ക് പ്രോ സ്മാർട്ട് ഡിവൈസ് (മൂന്നുപേർക്ക്), 13 പേർക്ക് െഎഫോൺ 11 പ്രോ, 26 പേർക്ക് ആപ്പിൾ വാച്ച്, 91 പേർക്ക് പത്ത് ദീനാറിെൻറ ലുലു ഷോപ്പിങ് വൗച്ചർ എന്നിങ്ങനെ ലഭിക്കു. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 30 വരെയാണ് കാമ്പയിൻ.
13 ആഴ്ചകളിലായാണ് നറുക്കെടുപ്പ്. ലുലു മണി ആപ്പ് വഴി ഇടപാട് നടത്തുന്നവർക്ക് രണ്ട് നറുക്ക് ലഭിക്കുന്നതിനാൽ സമ്മാനം ലഭിക്കാനുള്ള സാധ്യത ഇരട്ടിയാണ്. എത്ര കുറഞ്ഞ തുകയുടെ ഇടപാടിനും സമ്മാന പദ്ധതിയിൽ പങ്കാളിത്തം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ലുലു എക്സ്ചേഞ്ചിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.