കുവൈത്ത് സിറ്റി: പ്രാദേശിക ഉൽപാദനം വർധിച്ചതോടെ കുവൈത്തിലെ മുട്ട ക്ഷാമത്തിന് പരിഹാരമാകുന്നു. നിലവിൽ തദ്ദേശീയ ഉൽപാദനം 500 കാർട്ടണുകളിൽ എത്തിയിട്ടുണ്ട്. അടുത്തമാസത്തോടെ ഇത് 1000 കാർട്ടണുകളായി ഉയരുമെന്ന് കാർഷിക മത്സ്യവിഭവ അതോറിറ്റി വക്താവ് തലാൽ അൽ ദൈഹാനി അറിയിച്ചു. പക്ഷിപ്പനി മുട്ട ഉൽപാദനത്തിൽ വൻ കുറവ് വരുത്തിയതാണ് നേരത്തേ ക്ഷാമത്തിന് വഴിവെച്ചത്.
പക്ഷിപ്പനിയെ തുടർന്ന് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതുമൂലം ഏതാനും ഫാമുകളുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. പ്രതിദിനം 27 ലക്ഷം മുട്ട ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഏഴു ലക്ഷമായി ചുരുങ്ങി. കുവൈത്തിൽ പ്രതിദിന മുട്ട ഉപയോഗം 21.6 ലക്ഷമാണ്. ഇറക്കുമതി വർധിപ്പിച്ചാണ് ക്ഷാമം തീർക്കുകയും വില പിടിച്ചുനിർത്തുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.