കുവൈത്ത് സിറ്റി: നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25 റിക്രൂട്ട്മെന്റ് ഓഫിസുകളുടെ ലൈസന്‍സുകള്‍ താത്കാലികമായി റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
കഴിഞ്ഞ മേയിൽ 598 പരാതികളാണ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് 488 ഓഫിസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് ഓഫിസുകള്‍ക്ക് പുതിയ ലൈസന്‍സും നല്കി. നിയമലംഘനങ്ങൾ പരിഹരിച്ചതിനെ തുടർന്ന് 31 ഓഫിസുകളുടെ സസ്പെൻഷനുകള് പിൻവലിച്ചു. റിക്രൂട്ട്മെന്റ് മേഖലയിലെ നിയന്ത്രണം ശക്തമാക്കുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.