കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ലി​ബി​യ​ക്കു​ള്ള ആ​റാ​മ​ത്തെ വി​മാ​ന​ത്തി​ൽ റി​ലീ​ഫ് സാ​മ​ഗ്രി​ക​ൾ ക‍യ​റ്റു​ന്നു

ലി​ബി​യ​ൻ ദു​ര​ന്തം സ​ഹാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു

കു​വൈ​ത്ത് സി​റ്റി: ലി​ബി​യ​ക്കു​ള്ള കു​വൈ​ത്തി​ന്‍റെ സ​ഹാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. ദു​രി​ത ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ക്ക​ൽ രാ​ജ്യ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്ന അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്തെ വി​വി​ധ റി​ലീ​ഫ് സൊ​സൈ​റ്റി​ക​ളു​ടെ കീ​ഴി​ലാ​ണ് സ​ഹാ​യം ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്ന​ത്. റി​ലീ​ഫ് വ​സ്തു​ക്ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി രാ​ജ്യ​ത്തു​നി​ന്ന് ആ​റാ​മ​ത്തെ വി​മാ​ന​മാ​ണ് ചൊ​വ്വാ​ഴ്ച ലി​ബി​യ​യി​ലെ​ത്തി​യ​ത്.

കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റാ​മ​ത്തെ വി​മാ​നം സ​ജ്ജ​മാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ഞ്ചാ​മ​ത്തെ വി​മാ​നം രാ​ജ്യ​ത്തു​നി​ന്ന് അ​യ​ച്ചി​രു​ന്ന​ത്. ആ​കെ മൊ​ത്തം 100 ട​ണ്ണി​ല​ധി​കം റി​ലീ​ഫ് വ​സ്തു​ക്ക​ൾ കു​വൈ​ത്ത് ലി​ബി​യ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. റി​ലീ​ഫ് വി​ത​ര​ണം ഇ​നി​യും തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Libyan tragedy Relief Proceedings are ongoing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.