Posted On
date_range Updated On
date_range ജസീറ എയർവേസ് പുതിയ സർവിസുകൾ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: ജസീറ എയർവേസ് കുവൈത്തില്‍ നിന്നും മിലാൻ റൂട്ടുൾപ്പെടെ പുതിയ സർവിസുകൾ പ്രഖ്യാപിച്ചു. ഈദ് അവധിക്കാലത്തോടനുബന്ധിച്ച് 38 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇറ്റലിയിലെ മിലാൻ ബെർഗാമോയിലേക്ക് മേയ് 22 മുതൽ നേരിട്ടുള്ള സർവിസ് ആരംഭിക്കും.
ടെർമിനൽ-5 ൽ നിന്ന് 11 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവിസുകളും പുനരാരംഭിച്ചു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 17 രാജ്യങ്ങളിലേക്കാണ് സർവിസുകൾ നടത്തുക. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുമെന്ന് ജസീറ എയർവേസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.