കുവൈത്ത് സിറ്റി: വെള്ളവും വെളിച്ചവും അകത്തെത്തിച്ചു പൂർണ്ണ സജ്ജീകരണങ്ങളോടെ ഇൻഡോർ കഞ്ചാവ് കൃഷി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിൽ നൂതന കഞ്ചാവ് കൃഷി കണ്ടെത്തി.
70 തൈകളും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. പരിശോധനയിൽ ഒരു തോക്കും വെടിയുണ്ടകളും കണ്ടെത്തി. നാലുപേരെ അറസ്റ്റു ചെയ്തു. കഞ്ചാവ് കൃഷി ഫാം അധികൃതർ പൊളിച്ചു നീക്കി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അൽ സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിയിലായവർ കുറ്റസമ്മതം നടത്തിയതായും കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അറിയിച്ചു.
രാജ്യത്തെ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം ഈ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിന് ഉദ്ദേശിച്ചുള്ള കൃഷിക്ക് കനത്ത പിഴ, ജീവപര്യന്തം തടവോ വധശിക്ഷയോ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.