വിക്ടർ ജോസഫ്
Posted On
date_range Updated On
date_range വിക്ടർ ജോസഫിന്റെ വിയോഗത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫിന്റെ വിയോഗത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. എല്ലാവരോടും സൗഹൃദപരമായി പെരുമാറിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിക്ടർ ജോസഫ് (41) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കുവൈത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടറായും ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.