ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി സമീർ കുമാർ സിൻഹ, ഡി.ജി.സി.എ
പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് ഹമൂദ് അസ്സബാഹുമായി മീറ്റിങ്ങിൽ
കുവൈത്ത് സിറ്റി: വിമാനത്താവള പ്രവർത്തനം സാധാരണ നിലയിൽ ആയതോടെ കുവൈത്തിൽ നിന്ന് ഇന്ത്യൻ വിമാനങ്ങളുടെ സേവനം വൈകാതെ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി സമീർ കുമാർ സിൻഹ, കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് ഹമൂദ് അസ്സബാഹുമായി വെർച്വൽ മീറ്റിംഗ് നടത്തി.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് വിമാനകണക്റ്റിവിറ്റിയും സൗകര്യവും വർധിപ്പിക്കുന്നതിനും, കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവിസുകൾ വേഗത്തിൽ പുനരാരംഭിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുപക്ഷവും ഊന്നൽ നൽകി. കുവൈത്തിലെ ഇന്ത്യൻ അംബസാഡർ പരമിത ത്രിപതിയും മുതിർന്ന ഉദ്യോഗസഥരും വെർച്വൽ മീറ്റിങ്ങിൽ പങ്കെടുത്തു.
നിലവിൽ കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവ കുവൈത്തിൽ നിന്ന് സർവിസുകൾ നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് അടക്കം ഇവയുടെ സേവനം ലഭ്യമല്ല എന്നത് യാത്രക്കാർക്ക് പ്രയാസം തീർക്കുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനങ്ങൾ സർവിസ് ആരംഭിച്ചാലേ ഇത് മറികടക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ അടച്ചിട്ട കുവൈത്ത് വിമാനത്താവളവും വ്യോമപാതയും കഴിഞ്ഞ മാസം 25നാണ് തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.