ഗ്രാൻഡ് ഹൈപ്പർ പുതിയ ശാഖ ജഹ്‌റയിൽ പ്രവർത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ശാഖ ജഹ്‌റയിൽ പ്രവർത്തനമാരംഭിച്ചു. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറാഹ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയ്യൂബ് കച്ചേരി ആദ്യ വിൽപന നടത്തി. ലാംകോ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ അമാനുള്ള, ഡെട്രോയിറ്റ് കമ്പനി മാനേജിങ് ഡയറക്ടർ വസീം വാഹിദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗ്രാൻഡ് ഹൈപ്പർ സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹസീർ അലി, സി.സി.ഒ.ഒ ഷരീഫ് ബി.സി എന്നിവരും ജീവനക്കാരും സംബന്ധിച്ചു.

ഗ്രാൻഡ് ഹൈപ്പറിന്റെ ജഹ്റയിലെ രണ്ടാമത്തെയും കുവൈത്തിലെ 49ാമതും ശാഖയാണ് ഇത്. വിപുലമായ സൗകര്യം, അത്യാധുനിക രീതിയിലുള്ള ഇന്റീരിയർ, വിശാലമായ ഷോപ്പിംഗ് ഏരിയ, വിലക്കുറവും ഗുണമേന്മയും എന്നിവ പുതിയ ഷോപ്പിന്റെ പ്രത്യേകതയാണ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, ഫ്രഷ് പച്ചക്കറികൾ, മാംസം, ഗ്രോസറി, ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.

കുവൈത്തിലെ ബിസിനസ് സൗഹൃദമായ അന്തരീക്ഷത്തിനും സർക്കാറിന്റെയും ജനങ്ങളുടെയും പിന്തുണക്കും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് നന്ദി അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനുമുള്ള ഗ്രാൻഡ് ഹൈപ്പറിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.

Tags:    
News Summary - Grand Hyper Opens New Branch in Jahra, Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.