ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡി യോഗം ഓൺലൈനായി സംഘടിപ്പിച്ചു. ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. മീഡിയ കൺവീനർ ജയൻ സദാശിവൻ സ്വാഗതം പറഞ്ഞു.
ജോയിൻ്റ് കൺവീനർ നളിനാക്ഷൻ ഒളവറ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ സാമ്പത്തിക റിപ്പോർട്ടും, ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ കുമാർ ക്യാമ്പ് റിപ്പോർട്ടും അവതരിപ്പിച്ചു.
സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡൻറ് നബീൽ ബാബു, വൈസ് പ്രസിഡൻറ് ഫൈസൽ ചാലാട്, യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് പ്രയാഗ് പേരാമ്പ്ര, കുവൈത്ത് ചാപ്റ്റർ സ്ഥാപകൻ രഘുബാൽ, മനോജ് മാവേലിക്കര എന്നിവർ ആശംസകൾ നേർന്നു. എയിഞ്ചൽ വിംഗ് കൺവീനർ സോഫി രാജൻ നന്ദി പറഞ്ഞു. 2026–2027 കാലയളവിലേക്കുള്ള വർക്കിംഗ് കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: നിമിഷ് കാവാലം (ജന.കൺവീനർ), നളിനാക്ഷൻ ഒളവറ (ജോ.കൺവീനർ),രാജൻ തോട്ടത്തിൽ (ഫിനാൻസ് കൺവീനർ),സോഫി രാജൻ (എയ്ഞ്ചൽ കൺവീനർ), ജയൻ സദാശിവൻ (മീഡിയ കൺവീനർ), പ്രവീൺ കുമാർ (ക്യാമ്പ് കോർഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.