കുവൈത്ത് സിറ്റി: ഖാർതൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത് സുഡാന്റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമത്തിനും യു.എൻ ചാർട്ടറിനും എതിരായ ലംഘനമാണ്.
സിവിലിയൻ പ്രദേശങ്ങൾക്കും സുപ്രധാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണത്തെ കുവൈത്ത് ശക്തമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സിവിലിയൻമാരുടെ സംരക്ഷണത്തിനും സിവിലിയൻ സൗകര്യങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിനുമുള്ള പ്രതിജ്ഞകൾ വ്യവസ്ഥ ചെയ്യുന്ന ജിദ്ദ പ്രഖ്യാപനം പാലിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
സുഡാന്റെ ഐക്യത്തിനും, പരമാധികാരത്തിനും, സ്ഥിരതക്കും മന്ത്രാലയം പിന്തുണ ആവർത്തിച്ചു. സുഡാൻ ജനതയുടെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിലെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി എല്ലാ കക്ഷികളും സംഭാഷണങ്ങളും സമാധാനപരമായ പരിഹാരങ്ങളും തേടണമെന്നും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.