വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പിൽ മനോജ് മാവേലിക്കര സംസാരിക്കുന്നു

വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ്

കുവൈത്ത് സിറ്റി: വോയ്സ് കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബി.ഡി.കെ) സംയുക്തമായി മഹാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ക്യാമ്പ് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു.

മനോജ് മാവേലിക്കര രക്തദാന സന്ദേശം നൽകി. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം, ജോ.കൺവീനർ നളിനാക്ഷൻ ഒളവറ, ഫൈനാൻസ് കോർഡിനേറ്റർ രാജൻ തോട്ടത്തിൽ, പത്തനംതിട്ട ജില്ല അസോസിയേഷൻ ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു, വനിതാവേദി ചെയർപേഴ്സൺ റജീന ലത്തീഫ് എന്നിവർ ആശംസ നേർന്നു.

വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, പ്രദീപ് സുബ്രഹ്മണ്യൻ,റെജി.ടി.കെ,സതീഷ് കുമാർ.സി.ടി,സുമലത.എസ്,അതുൽ തുളസി, അമ്പിളി ഗിരീഷ് എന്നിവർ സംസാരിച്ചു.രക്തദാന ക്യാമ്പ് ജനറൽ കൺവീനർ നിതിൻ.ജി.മോഹനൻ സ്വാഗതവും, ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു. ക്യാമ്പിൽ രക്തം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു.

Tags:    
News Summary - Voice Kuwait Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.