കുവൈത്ത് സിറ്റി: രാജ്യത്ത് ബയോ മെട്രിക്സ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത് 6.7 ലക്ഷം പേര്. ഇതില്‍ ആറു ലക്ഷം പേരും പ്രവാസികളാണ്. മാർച്ച് ഒന്നു മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്.
ജൂൺ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതിനകം 18 വയസ്സ് പൂർത്തിയായ എല്ലാവരും നടപടികൾ പൂർത്തിയാക്കണം. തുടർന്ന് ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കും.
മെറ്റ വെബ്സൈറ്റ് വഴിയോ സഹല്‍ ആപ്പ് വഴിയോ ബയോമെട്രിക് വിരലടയാളത്തിനായി ബുക്ക് ചെയ്യാം. രാജ്യത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അൽ കബീർ, ജഹ്റ ഗവർണറേറ്റുകളിലും ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്ക് അലി സബാഹ് അൽ സേലം, ജഹ്റ എന്നിവിടങ്ങളിൽ എത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം.
അവന്യൂസ് മാൾ, 360 മാൾ, അൽ കൂത്ത് മാൾ, കാപിറ്റൽ മാൾ, മിനിസ്ട്രീസ് കോംപ്ലക്സ് തുടങ്ങിയ പ്രമുഖ ഷോപ്പിങ് മാളുകളിലും രജിസ്ട്രേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കുവൈത്തിൽ നിന്ന് പുറത്തു പോകാൻ ബയോമെട്രിക് വിരലടയാളം ആവശ്യമില്ല. എന്നാല്‍ രാജ്യത്തേക്ക് തിരികെ വരുമ്പോൾ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.