മിഡിൽ ഇൗസ്റ്റ് റാലി കാറോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുവൈത്തിെൻറ മിശാരി അൽ തിഫീരിയും ഖത്തർ താരം നാസർ അൽ കുവാരിയും
Posted On
date_range Updated On
date_range കാറോട്ടത്തിൽ ജേതാവായി കുവൈത്തി താരം
കുവൈത്ത് സിറ്റി: മിഡിൽ ഇൗസ്റ്റ് റാലി കാറോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുവൈത്ത് താരം മിശാരി അൽ തിഫീരി. സൈപ്രസിൽ നടന്ന ഇൻറർനാഷനൽ റാലി മിക്സഡ് സർഫേസ് മത്സരത്തിൽ ഖത്തറിെൻറ നാസർ അൽ കുവാരി ആയിരുന്നു അദ്ദേഹത്തിെൻറ സഹ ഡ്രൈവർ.
കോവിഡ് കാലത്തെ ബുദ്ധിമുേട്ടറിയ സാഹചര്യത്തിൽ നേട്ടം കൊയ്യാനായതിൽ സന്തോഷമുണ്ടെന്ന് മിശാരി അൽ തിഫീരി പ്രതികരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് മേള നടത്തിയത്. മിത്സുബിഷി ഇ.വി.ഒ 10 കാറാണ് കുവൈത്ത്, ഖത്തർ ജോടി ഉപയോഗിച്ചത്. 2013, 2014, 2017, 2018, 2019 വർഷങ്ങളിൽ മിശാരി അൽ തിഫീരി ജേതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.