കുവൈത്ത് സിറ്റി: ഇറാനിലുള്ള കുവൈത്ത് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം അടിയന്തര പദ്ധതി തയാറാക്കിയതായി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല അലി അൽ യഹ്യ അറിയിച്ചു.
ടെഹ്റാനിലെ കുവൈത്ത് എംബസി വഴി ഇറാനിലെ കുവൈത്ത് പൗരന്മാരുടെ സ്ഥിതി മന്ത്രാലയം 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി അവരുമായുള്ള ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ പൗരന്മാരും എംബസിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും ‘ട്രാവലർ എമർജൻസി’ സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രി ഉണർത്തി. വിദേശത്തുള്ള കുവൈത്ത് പൗരന്മാരുടെ സുരക്ഷ രാജ്യത്തിന്റെ വിദേശനയത്തിൽ മുൻഗണന വിഷയമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.