കു​വൈ​ത്ത് സി​റ്റി: അ​യ​ൽ രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സ​ഷ്‍കി​യാ​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​ലെ ആ​ശ്വാ​സ​ത്തി​നി​ടെ കു​വൈ​ത്തി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി വീ​ണ്ടും ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് കു​വൈ​ത്ത് ല​ക്ഷ്യം​വെ​ച്ചു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്ധ​ന ടാ​ങ്കു​ക​ളും, പ​ബ്ലി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ആ​സ്ഥാ​ന കെ​ട്ടി​ട​വും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്ധ​ന ഡി​പ്പോ​ക​ൾ​ക്ക് നേ​രെ പു​ല​ർ​ച്ചെ​യാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ കു​വൈ​ത്തി​ന്റെ സു​പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് കു​വൈ​ത്ത് ആ​ർ​മി വി​ശേ​ഷി​പ്പി​ച്ചു.

വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് അ​റി​യി​ച്ചു. പ​ബ്ലി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി​യു​ടെ പ്ര​ധാ​ന ആ​സ്ഥാ​ന​ത്ത് തീ​യും വൈ​കാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തി​ന്റെ വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ണ്ടെ​ത്തി​യ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും വ്യോ​മ പ്ര​തി​രോ​ധ​സേ​ന ത​ട​ഞ്ഞ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ര​ണ്ട് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ര​മൃ​ത്യു 


കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ലാ​ൻ​ഡ് ബോ​ർ​ഡേ​ഴ്‌​സ് സെ​ക്യൂ​രി​റ്റി​യി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ലെ​ഫ്. കേ​ണ​ൽ അ​ബ്ദു​ല്ല അ​ൽ ഷ​റ, മേ​ജ​ർ ഫ​ഹ​ദ് അ​ൽ മു​ജ​മ്മ​ദ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ര​ക്ഷാ ദൗ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ സു​ര​ക്ഷ​സേ​ന തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Comfort, concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT