കുവൈത്ത് വയനാട് അസോസിയേഷൻ അർധവാർഷിക പൊതുയോഗത്തിൽ ബാബുജി
ബത്തേരിയെ ആദരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ അർധവാർഷിക പൊതുയോഗം അബ്ബാസിയ നടന്നു. പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ് ആണ്ടൂർവളപ്പിൽ റിപ്പോർട്ടും ട്രഷറർ ആവേത്താൻ ഷൈൻബാബു കണക്കും. വെൽഫെയർ ആൻഡ് ചാരിറ്റി കൺവീനർ ഷിബു സി മാത്യു ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.
ആർട്ടിസ്റ്റ് കേശവൻ സ്മാരക പുരസ്കാരം ലഭിച്ച കുവൈത്ത് വയനാട് അസോസിയേഷൻ രക്ഷാധികാരി ബാബുജി ബത്തേരിയെ ഷറഫുദ്ദീൻ വള്ളി പൊന്നാട അണിയിച്ചു.
പൊതുയോഗത്തിൽ അംഗങ്ങൾ
നോർക്ക അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും യോഗത്തിൽ അവസരം ഒരുക്കി. റഫീഖ് ബാബു പൊൻമുണ്ടം നോർക്കയെകുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ക്ലാസുകൾ എടുത്തു. ബാബുജി ബത്തേരി, വനിതാ വേദി ജോയന്റ് കൺവീനർ ജെസ്സി വർഗീസ് ആശംസ സന്ദേശം അറിയിച്ചു . അസോസിയേഷനിലെ അംഗങ്ങളുടെ 10, +12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെമന്റോ നൽകി ആദരിച്ചു. അസോസിയേഷൻ ചെയ്തുവരുന്ന ‘സ്വപ്നഗേഹം ഭവന പദ്ധതി’യുടെ ഈ വർഷത്തെ പ്രവർത്തനത്തെ കുറിച്ച് വൈസ് പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ സംസാരിച്ചു.
അർധവാർഷിക പൊതുയോഗത്തിനു എക്സിക്യൂട്ടിവ് അംഗങ്ങളായ എബി ജോയ്,മൻസൂർ,ഷിനോജ്, രാജേഷ്, സനീഷ്,സുകുമാരൻ,മഞ്ജുഷ,അനിൽ, സിബി എള്ളിൽ, സിന്ധു മധു, അസൈനാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.