കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​സേ​ഷ​ൻ അം​ഗ​ങ്ങ​ൾ പി​ക്‌​നി​കി​ൽ

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പി​ക്‌​നി​ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് വയനാട് ജില്ല അസോസിസേഷൻ പിക്‌നിക് കബ്‌ദിൽ ശാലയിൽ നടന്നു. ‘വേനൽ നിലാവ് -2025’ എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി നടന്ന പിക്‌നിക്കിൽ വ്യത്യസ്തമാർന്ന ഗെയിമുകളും മത്സരങ്ങളും ഒരുക്കി. നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണങ്ങളും സജ്ജീകരിച്ചിരുന്നു.

പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷതവഹിച്ചു. കൺവീനർ ഷിനോജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

പി.എം. നായർ,പി.ജി. ബിനു എന്നിവർ ആശംസകൾ അറിയിച്ചു. ജോ.സെക്രട്ടറി എബി ജോയി സ്വാഗതവും ട്രഷറർ ആവേത്താൻ ഷൈൻബാബു നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർമാരായ ലിബിൻ വി സൈമൺ, ജിഷ മധു, മഞ്ജുഷ സിബി, സനീഷ് മാത്യു എന്നിവർ ഗെയിംസുകളും പ്രോഗ്രാമുകളും നിയന്ത്രിച്ചു.

അജേഷ് സെബാസ്റ്റ്യൻ, ഗിരീഷ് എ വളപ്പിൽ, ഷിബു സി മാത്യു, എം.ആർ.രാജേഷ്,ഷിജി കനകരാജ് ജോസഫ്,സിന്ധു മധു, കെ.ജി.സുകുമാരൻ, സിബി എള്ളിൽ, മൻസൂർ അലി അഹമ്മദ്, ശാരി രാജേഷ്, ജെസ്‌ന മൻസൂർ, അസൈനാർ, കെ.ടി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Kuwait Wayanad Association Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.