കുവൈത്ത് സിറ്റി: 21ാമത് കുവൈത്ത് തിയറ്റർ ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം. സമാപന ചടങ്ങിൽ നാടക കലാകാരന്മാരായ അഹ്മദ് അൽ അമീർ, ദഖീൽ സാലിഹ് അൽ ദഖീൽ, ഡോ. അഹ്ലം ഹസ്സൻ, ഡോ. ഖുലൂദ് അൽ റഷീദി, സമാഹ്, ഫാദിൽ അബ്ദുല്ല അൽ ദംഖി എന്നിവരെ ആദരിച്ചു.
ഡിസംബർ ഒന്നുമുതൽ ദസ്മ തിയറ്ററിൽ നാടകങ്ങൾ അവതരിപ്പിച്ചു. ഫൈസൽ അൽ ഉബൈദ് രചനയും സംവിധാനവും നിർവഹിച്ച യൂത്ത് തിയറ്റർ ഗ്രൂപ്പിെൻറ 'ഫ്ലവേഴ്സ് ഗ്രേവ്സ്', ഫാത്തിയ അൽ അമീർ രചിച്ച് അലി അൽ ബലൂഷി സംവിധാനം ചെയ്ത പോപ്പുലർ തിയറ്റർ ഗ്രൂപ്പിെൻറ 'ദി സിക്സ്ത് കോളം', മർയം അൽ ഖല്ലാഫ് എഴുതി അബ്ദുല്ല അൽ മുസ്ലിം സംവിധാനം ചെയ്ത പീസ് ഗ്രൂപ്പിെൻറ 'ഫോബിയ', അറബ് തിയറ്റർ ഗ്രൂപ്പിെൻറ അഹ്മദ് അൽ ബനായി എഴുതി സംവിധാനം ചെയ്ത 'അൽ മക്നൂക് ഹു ലോഫഡ്', തിയട്രോ പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി ഫൗൽ അൽ ഫൈലകാവി എഴുതി ഷംലാൽ ഹാനി സംവിധാനം ചെയ്ത 'അൽ ബർവ', അറബ് ഗൾഫ് തിയറ്ററിെൻറ ബാനറിൽ തഗ്രീദ് അൽ ദാവൂദ് എഴുതി ഇൗസ അൽ ഹമർ സംവിധാനം ചെയ്ത 'ക്ലൗൺസ് വാണ്ടഡ്', ഫ്രാേങ്കാ തിയറ്റർ പ്രൊഡക്ഷെൻറ ബാനറിൽ സഇൗദ് മുഹമ്മദ് സഇൗദ് എഴുതി ഡോ. മിശ്അൽ അൽ സാലിം സംവിധാനം ചെയ്ത 'വൈറ്റ് ഡെത്ത്', കുവൈത്തി തിയറ്റർ ഗ്രൂപ്പിന് കീഴിൽ മർയം നസീർ എഴുതി ബദർ അൽ ശുെഎബി സംവിധാനം ചെയ്ത 'ദി നൈൻത് അവർ' എന്നീ നാടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ചത്.
'കുവൈത്ത് നാടകവേദിയിലെ പരീക്ഷണങ്ങൾ' എന്ന വിഷയത്തിൽ സിംപോസിയവും മൂന്ന് നാടക ശിൽപശാലകളും നടത്തി. 'വസ്ത്ര രൂപകൽപനയുടെ അടിസ്ഥാനങ്ങൾ', 'രംഗപടത്തിലെ ഘടകങ്ങൾ', 'ശരീര ഭാഷ' എന്നീ തലക്കെട്ടുകളിലാണ് ശിൽപശാല നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.