കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ലബനാനിലെ സിറിയൻ അഭയാർഥികൾക്ക് പാൽ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range സിറിയൻ അഭയാർഥികൾക്ക് എട്ടു ടൺ പാൽ നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ലബനാനിലെ സിറിയൻ അഭയാർഥി കുട്ടികൾക്കായി എട്ട് ടൺ പാൽ വിതരണം ചെയ്ത് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി.
ലബനീസ് റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ചാണ് വിതരണം നടത്തുന്നതെന്ന് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ടീം ലീഡർ ഡോ. മുസാഇദ് അൽ ഇനീസി പറഞ്ഞു.
അഭയാർഥി ക്യാമ്പുകളിലും കാൻസർ സെൻററിലുമാണ് വിതരണം നടത്തുന്നത്. കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനാണ് പാൽ വിതരണം ചെയ്തതെന്നും സഹായം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.