കുവൈത്ത് സിറ്റി: ചൊവ്വാഴ്ച നടക്കാനിരുന്ന കുവൈത്ത് പാർലമെൻറ് യോഗം മാറ്റിവെച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത് അമീർ സ്വീകരിച്ച സാഹചര്യത്തിലാണ് യോഗം മാറ്റിയത്.പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ ഉൾപ്പെടെ നിരവധി വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തി പാർലമെൻറ് യോഗം പ്രഖ്യാപിക്കപ്പെട്ട ശേഷമാണ് മാറ്റം. താമിർ അൽ സുവൈത്ത്, ഖാലിദ് അൽ ഉതൈബി, ഡോ. ബദർ അൽ ദഹൂം എന്നീ എം.പിമാരാണ് കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്.
ഭരണഘടന പ്രകാരം പ്രധാനമന്ത്രിയോ മന്ത്രിമാരിൽ ഒരാളെങ്കിലുമോ പെങ്കടുക്കാതെ പാർലമെൻറ് സെഷൻ നടത്താൻ കഴിയില്ല. കഴിഞ്ഞയാഴ്ച നടക്കേണ്ട പാർലമെൻറ് യോഗവും സർക്കാർ ഭാഗം വിട്ടുനിന്നതിനാൽ മാറ്റിവെച്ചതാണ്.വ്യാജ പൗരത്വം അന്വേഷിക്കാൻ പാർലമെൻറ് സമിതിയുണ്ടാക്കുക, കള്ളപ്പണ കേസ് അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപവത്കരിക്കുക, തുർക്കി, യുെക്രയ്ൻ എന്നിവയുമായുള്ള സൈനിക കരാറുമായി ബന്ധപ്പെട്ട വിദേശകാര്യ പാർലമെൻററി സമിതി റിപ്പോർട്ട്, യൂറോപ്യൻ യൂനിയനുമായുള്ള ആണവോർജ കരാർ തുടങ്ങിയവയും ചൊവ്വാഴ്ചത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നേരേത്ത സ്പീക്കർ മർസൂഖ് അൽഗാനിം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.