കൊറോണ പ്രതിരോധം: നിയമലംഘകർക്ക്​ കനത്ത ശിക്ഷ; പാർലമെൻറ്​ അംഗീകരിച്ചു

കുവൈത്ത്​ സിറ്റി: കൊറോണ വൈറസ്​ പ്രതിരോധത്തിന്​ സർക്കാർ പുറപ്പെടുവിച്ച ആരോഗ്യ മാർഗനിർദേശങ്ങൾ ലംഘിക്കുന ്നവർക്ക്​ കനത്ത ശിക്ഷ നൽകുന്ന
കരടുനിയമം കുവൈത്ത്​ പാർലമ​െൻറ്​ ഏകകണ്​ഠമായി അംഗീകരിച്ചു. കൊറോണ ​വൈറസ്​ പേ ാലെയുള്ള പകർച്ച രോഗങ്ങൾ ബോധപൂർവം മറ്റുള്ളവരിലേക്ക്​ പകരാൻ ഇടവരുത്തിയാൽ കുറഞ്ഞത്​ പത്ത്​ വർഷം തടവും 30000 ദീനാ ർ പിഴയും നൽകുന്നതാണ്​ നിർദ്ദിഷ്​ട നിയമം.

വൈറസ്​ പ്രതിരോധത്തിനായി സർക്കാർ ഇറക്കിയ ഉത്തരവുകൾ ലംഘിക്കുന്നവർക്ക്​ ആറുമാസം വരെ തടവും 10000 ദീനാർ പിഴയും വിധിക്കുന്നതാണ്​ നിയമം. പകർച്ച വ്യാധി മറ്റുള്ളവരിലേക്ക്​ പകരാൻ ബോധപൂർവം ഇടവരുത്തി മരണത്തിന്​ കാരണക്കാരനായാൽ മരണശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാനായിരുന്നു പാർലമ​െൻറി​​െൻറ ആ​രോഗ്യ സമിതി ആദ്യം ശിപാർശ ചെയ്​തത്​. കൂടുതൽ ചർച്ചകൾക്ക്​ ശേഷം ശിക്ഷ കുറക്കുകയായിരുന്നു. കൊറോണ വൈറസ്​ പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളെ പാർലമ​െൻറ്​ അംഗങ്ങൾ പ്രശംസിച്ചു.

പ്രധാനമ​ന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​​െൻറയും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹി​​െൻറയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ്​ നടത്തുന്നതെന്നും ഇതിന്​ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും എം.പിമാർ ചൂണ്ടിക്കാട്ടി. എം.പിമാരുടെ പിന്തുണക്ക്​ പ്രധാനമന്ത്രി നന്ദി അറിയിച്ചു. വിദേശത്തുള്ള കുവൈത്തികളെ തിരിച്ചെത്തിക്കുന്നത്​ വേഗത്തിലാക്കാൻ ചർച്ചയിൽ എം.പിമാർ ആവശ്യപ്പെട്ടു. കൊറോണ വൈറസ്​ രാജ്യത്തി​​െൻറ സാമ്പത്തിക വ്യവസ്ഥയിൽ സൃഷ്​ടിക്കുന്ന പ്രത്യാഘാതം സംബന്ധിച്ച്​ പഠിച്ച്​ മാസാന്ത റിപ്പോർട്ട്​ സമർപ്പിക്കാൻ പാർലമ​െൻറി​​െൻറ ഫിനാൻഷ്യൽ ആൻഡ്​ ബജറ്റ്​ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Tags:    
News Summary - Kuwait par;iment case-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.