കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന് സ്വകാര്യ മേഖലയിലേക്കും വിസ മാറ്റം വിലക്കി ഉത്തരവ്. മാൻപവർ അതോറിറ്റി മേധാവി
അഹ്മദ് അൽ മൂസയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മർയം അഖീലിെൻറ നിർദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ പൗരന്മാർ, കുവൈത്തി വനിതകളുടെ വിദേശിയായ ഭർത്താവും മക്കളും, കുവൈത്ത് പൗരന്മാരുടെ വിദേശിയായ ഭാര്യ, ഫലസ്തീൻ പൗരന്മാർ, ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ ജീവനക്കാർ എന്നിവരെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യമേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്കുള്ള വിസ മാറ്റം വിലക്കി മാൻപവർ അതോറിറ്റി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തൊഴിൽവിപണിയിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനും വിദേശ തൊഴിലാളികളുടെ ആധിക്യം കുറക്കുന്നതിനുമാണ് പരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.