കുവൈത്ത് സിറ്റി: നിർമാണ സ്ഥലങ്ങളിലെ സുരക്ഷാ ചട്ടങ്ങൾ പരിശോധിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി കാമ്പയിൻ തുടരുന്നു. ഹവല്ലി ഗവർണറേറ്റിൽ സുരക്ഷ കാമ്പയിൻ നടക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ സുരക്ഷ വകുപ്പിന്റെ മേൽനോട്ട സംഘമാണ് കാമ്പയിന് നേതൃത്വം നൽകുന്നത്.
രാജ്യത്തെ നിർമാണ സ്ഥലങ്ങളിലുടനീളം പ്രത്യേക മേൽനോട്ട സംഘങ്ങൾ നടത്തുന്ന ഫീൽഡ് പരിശോധനകളുടെ ഭാഗമാണ് ഈ കാമ്പയിൻ. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കൽ, കെട്ടിട കരാറുകാർ സുരക്ഷ നടപടികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിക്കൽ എന്നിവയാണ് ലക്ഷ്യം.
നിർമാണ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും കെട്ടിട നിർമാണ സൈറ്റുകളിൽ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും സുരക്ഷാ പരിശോധനകൾ തുടരുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.