കുവൈത്ത് സിറ്റി: ഒരുമാസത്തെ കുവൈത്ത് ദേശീയദിന, വിമോചന ദിന ആഘോഷത്തിന് ഒൗപചാരിക തുടക്കമായി. ചൊവ്വാഴ്ച ര ാവിലെ പത്തുമണിക്ക് ബയാൻ പാലസിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് ദേശീയ പതാക ഉയർത്തിയതോട െയാണ് ആഘോഷത്തിന് കൊടിയേറിയത്.
ചടങ്ങിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം, രാജ കുടുംബത്തിലെയും ഭരണകൂടത്തിലെയും പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഇതോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. ഗവർണർമാരും പ്രമുഖ നേതാക്കളും സ്ഥാനാരോഹണത്തിെൻറ 14ാം വാർഷിക ഭാഗമായി അമീറിന് ആശംസ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.