ഡോ. ജാസിം അൽ കന്ദരി
കുവൈത്ത് സിറ്റി: രാജ്യത്ത് തന്ത്രപരമായ കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്ന് സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ജാസിം അൽ കന്ദരി അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, ഉപഭോക്തൃ വസ്തുക്കൾ, ഗ്യാസ്, റേഷൻ ഇനങ്ങൾ എന്നിവ പതിവുപോലെ ലഭ്യമാണ്. പരിഭ്രാന്തിയോടെ വാങ്ങുകയോ സംഭരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മിതമായ ഉപഭോഗത്തെക്കുറിച്ചും സമൂഹ ഐക്യദാർഢ്യത്തെക്കുറിച്ചും കുവൈത്ത് സമൂഹത്തിന്റെ അവബോധത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സാമൂഹിക പരിപാലന കേന്ദ്രങ്ങളിലെ താമസക്കാരുടെ സുരക്ഷയും എല്ലാ സാഹചര്യങ്ങളിലും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിന് മന്ത്രാലയം അംഗീകൃത അടിയന്തര പദ്ധതി സജീവമാക്കി ദ്രുത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ സാമൂഹിക പിന്തുണ സംവിധാനം പൂർണമായും സജ്ജമാണ്. അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ഡോ.ജാസിം അൽ കന്ദരി ഈകാര്യങ്ങൾ വ്യക്തമാക്കിയത്.
സാമൂഹിക പരിചരണത്തിലുള്ള വ്യക്തികളെ സംരക്ഷിക്കുക എന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് അൽ കന്ദരി ഊന്നിപ്പറഞ്ഞു.
റെസിഡൻഷ്യൽ കെയർ ഹോമുകളിലെ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം സമഗ്ര അടിയന്തര പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.