Posted On
date_range Updated On
date_range വെള്ളിയാഴ്ച ഉച്ച വരെ മഴക്ക് സാധ്യത
കുവൈത്ത് സിറ്റി: രാജ്യത്ത് ഇടവേളക്കുശേഷം വീണ്ടും മഴ എത്തുന്നു. വെള്ളിയാഴ്ച ഉച്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും മൂടൽമഞ്ഞും രൂപപ്പെടാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെയും വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് കാരണമാകുമെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മേഘങ്ങൾ കുറഞ്ഞ് മഴക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നതിനാൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.