പി.​എ.​എ​ച്ച്.ഡ​ബ്ല്യു സംഘടിപ്പിച്ച മോക് ഡ്രില്ലിൽ നിന്ന്

മോ​ക്ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​വും മേ​ഖ​ല​യും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ മോ​ക്ക് ഇ​വാ​ക്വേ​ഷ​ൻ ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഹൗ​സി​ങ് വെ​ൽ​ഫെ​യ​ർ (പി.​എ.​എ​ച്ച്.ഡ​ബ്ല്യു).

സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ​ക്കാ​യി മോ​ക്ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഉ​മ​ർ അ​ൽ റു​വൈ​ഹ് പ​റ​ഞ്ഞു. സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​യു​ക്ത റൂ​ട്ടു​ക​ളി​ലൂ​ടെ​യും അം​ഗീ​കൃ​ത പോ​യി​ന്റു​ക​ളി​ലൂ​ടെ​യും ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഡ്രി​ല്ലി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി അ​ൽ റു​വൈ​ഹ് വി​ശ​ദീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​തോ​റി​റ്റി​യു​ടെ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഫ​ല​പ്രാ​പ്തി ഉ​റ​പ്പാ​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - Mock drill organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.