Posted On
date_range Updated On
date_range ഈദുൽ ഫിത്ർ; അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് ഈദുൽ ഫിത്ർ അനുബന്ധിച്ചു മന്ത്രാലയങ്ങൾക്കും സർക്കാർ സഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു.
മാർച്ച് 19ന് പെരുന്നാളായാൽ 19,20,21,22 തിയതികളായി നാലു ദിവസത്തെ അവധി ലഭിക്കും. മാർച്ച് 23 തിങ്കളാഴ്ച ജോലികൾ പുനരാരംഭിക്കും. മാർച്ച് 20ന് പെരുന്നാളായാൽ 19 മുതൽ 23 വരെ തിയതികളിലായി അഞ്ചു ദിവസത്തെ അവധി ലഭിക്കും.
മാർച്ച് 24ന് ചൊവ്വാഴ്ച ജോലികൾ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.