കുവൈത്ത് സിറ്റി: 11 തന്ത്രപ്രധാന സ്ഥലങ്ങളിൽ കുവൈത്ത് സുരക്ഷ ശക്തമാക്കി. അമേരിക്കൻ , ബ്രിട്ടീഷ് സൈനിക താവളങ്ങൾ, രണ്ട് രാജ്യങ്ങളുടെയും എംബസികൾ എന്നിവിടങ്ങളിലാണ് പ ്രത്യേക സുരക്ഷ ഒരുക്കിയത്. കനത്ത പരിശോധനക്കു ശേഷമേ ഇവിടേക്ക് ആളുകളെ കയറ്റിവിടുന്നുള്ളൂ. പതിവ് സന്നാഹങ്ങൾക്കപ്പുറത്ത് കുവൈത്ത് സേന പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്. ഇതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കുവൈത്തിലെ അമേരിക്കൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉയർന്നതാണ് പശ്ചാത്തലം. ഇറാനുമായി സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഈ മാസം ആദ്യം കുവൈത്തിൽ വിന്യസിക്കപ്പെട്ട അമേരിക്കൻ സൈനികർക്കും കുടുംബങ്ങൾക്കും നേരെ സമൂഹ മാധ്യമങ്ങൾ വഴി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി അമേരിക്കൻ ഫോക്സ് ന്യൂസ് ചാനലിെൻറ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിൽനിന്ന് പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടാണ് ഭീഷണി. തട്ടിക്കൊണ്ടുപോകൽ ഭീഷണിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.