ഹലാ ഫെബ്രുവരി സീസണിൽ സന്ദർശനവിസ എളുപ്പം ലഭിക്കും

കുവൈത്ത്​ സിറ്റി: ഹല ഫെബ്രുവരി ആഘോഷങ്ങളിൽ കുടുംബ സമേതം പങ്കെടുക്കാൻ പരമാവധി വിദേശികൾക്ക് അവസരമൊരുക്കാൻ നടപ ടി സ്വീകരിച്ചു.
ഇതി​​െൻറ ഭാഗമായി സന്ദർശനവിസ നടപടിക്രമങ്ങൾ ലഘൂകരിച്ചു. ഉത്സവ സീസണിൽ രാജ്യത്തേക്ക് പരമാവധി വിദേശികളെ എത്തിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തി​​െൻറ പദ്ധതി. രാജ്യത്തു സ്ഥിരതാമസമുള്ള വിദേശികൾക്ക്​ കുടുംബ സന്ദർശന വിസ ലഭിക്കാൻ വേണ്ട കുറഞ്ഞ ശമ്പളം 250 ദീനാർ ആണ്.

ഉത്സവസീസണിൽ ശമ്പളപരിധിയിൽ ഇളവ് നൽകാനും നടപടികൾ ലഘൂകരിച്ചു എളുപ്പത്തിൽ വിസ അനുവദിക്കാനുമാണ് താമസകാര്യ വകുപ്പ് കീഴ്​ഘടകങ്ങൾക്ക്​ നിർദേശം നൽകിയത്. ഇതിനകം തന്നെ നൂറുകണക്കിന് സന്ദർശകവിസകൾ അനുവദിച്ചു കഴിഞ്ഞതായാണ് വിവരം. അതേസമയം നിലവിൽ വിസനിയന്ത്രണം നിലവിലുള്ള രാജ്യക്കാർക്ക് ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹി​​െൻറ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ സന്ദർശന വിസ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. പാകിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ നിയന്ത്രണമുള്ളത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.