കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം കുവൈത്തില്‍നിന്ന് 40,000 വിദേശികളെ നാടുകടത്തി. താമസ നിയമ ലംഘനം, ക്രിമിനല്‍ കേസുകള ്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മൂലമാണ് ഇവരെ നാടുകടത്തിയത്. ഇവരില്‍ 27,000 പേർ പുരുഷന്മാരും 13000 പേർ സ്ത്രീകളുമാണ്. നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. പിന്നീട് യഥാക്രമം ബംഗ്ലാദേശ്, ഈജിപ്ത് പൗരന്മാരാണ്. താമസ നിയമലംഘനംമൂലം നാടുകടത്തപ്പെട്ടവരാണ് ഭൂരിഭാഗം പ്രവാസികളെന്നും അല്‍ ഖബ്‌സ് റിപ്പോര്‍ട്ടിൽ പറയുന്നു. 2018നെ അപേക്ഷിച്ച് 14,000 പേരുടെ വർധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. രാജ്യത്തേക്ക് തിരിച്ചുവരാന്‍ പറ്റാത്ത രീതിയില്‍ വിരലടയാളമെടുത്താണ് ഇവരെ നാടുകടത്തിയത്.
നാടുകടത്തപ്പെട്ടവരില്‍ 20 രാജ്യക്കാരുണ്ട്. 23,000 പേരെ ജയില്‍ നാടുകടത്തല്‍ വകുപ്പും 17,000 പേരെ താമസകാര്യാലയവുമാണ് നാടുകടത്തിയത്. കഴിഞ്ഞ നവംബർ അവസാനത്തോടെ വിദേശികളെ സ്ഥിരമായി കുവൈത്തിൽനിന്ന് പുറത്താക്കുന്നത് നാടുകടത്തൽ കേന്ദ്രം വഴി മാത്രമാക്കിയിട്ടുണ്ട്. നാടുകടത്തപ്പെട്ടവർ വ്യാജ രേഖ ഉപയോഗിച്ച് വീണ്ടും തിരികെ വരുന്നത് തടയുക ലക്ഷ്യമിട്ട് ഇലക്ട്രോണിക് വിരലടയാളം എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണിത്. നാടുകടത്തൽ കേന്ദ്രത്തിലെ വിരലടയാളം ജനറൽ ഡയറക്ടർ ഒാഫ് ഇൻഫർമേഷൻ സിസ്റ്റം, തെളിവെടുപ്പ് വിഭാഗം തുടങ്ങിയ വകുപ്പുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു പാസ്പോർട്ട് ഉപയോഗിച്ചോ പേര് തിരുത്തി പുതിയ പാസ്പോർട്ടിലോ മടങ്ങിയെത്തിയാൽ പോലും ഡിേപാർേട്ടഷൻ ഡിറ്റക്റ്റർ അത് കണ്ടെത്തും. കോടതിയിൽ കേസ് നിലനിൽക്കുന്നില്ലെങ്കിൽ നാടുകടത്തൽ നടപടികൾ ഇപ്പോൾ വേഗത്തിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.