അബ്ബാസിയ: ‘ക്ലീൻ ജലീബ്’ എന്ന പേരിൽ വൻ സന്നാഹവുമായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിക്കുംമ ുേമ്പ അബ്ബാസിയയിലെ കള്ളുകച്ചവടക്കാർ താവളം മാറ്റി. പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ സെക്യൂരിറ്റി, ഗതാഗതം, ഒാപറേഷൻ, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മൂന്നുമാസം പരിശോധനയുണ്ടാവുമെന്ന് മുനിസിപ്പാലിറ്റി മുൻകൂട്ടി പ്രഖ്യാപിച്ചത് മദ്യമാഫിയക്ക് താവളം ഒഴിവാക്കാൻ അവസരമൊരുക്കി. മിക്കവരും അവധിയെടുത്ത് നാട്ടിൽപോയതായാണ് വിവരം. ചിലർ സാധന സാമഗ്രികൾ മാറ്റി പ്രവർത്തനം തൽക്കാലം നിർത്തി. കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ പിടിയിലായവരിലധികവും തെരുവു കച്ചവടക്കാർ ഉൾപ്പെടെ സാധാരണ തൊഴിലാളികളാണ്.
മുന്നറിയിപ്പ് കാര്യമായെടുക്കാത്തവർ ആദ്യദിവസം കുടുങ്ങി. 140 പേരാണ് ചൊവ്വാഴ്ച മാത്രം അറസ്റ്റിലായത്. ഇവരിലധികവും ഹസാവിയിൽ താമസിക്കുന്ന ഖാദിം വിസക്കാരായിരുന്നു. എന്നാൽ, രണ്ടാംദിവസം മുതൽ ആളുകൾ ജാഗ്രതയിലാണ്. ഹസാവിയിലെയും അബ്ബാസിയയിലെയും റോഡുകളിൽ മുമ്പത്തെ ആളനക്കമില്ല. അപ്പാർട്ട്മെൻറുകളിലും ബേയ്സ്മെൻറുകളിലും മദ്യം വാറ്റുന്ന സംഘങ്ങളിൽ വലിയവിഭാഗം മലയാളികളുണ്ട്. പ്രദേശത്തെ ചില കലാസാംസ്കാരിക പരിപാടികളിൽ മദ്യമെത്തിക്കുന്നതായാണ് ആക്ഷേപം. പരിശോധന കാമ്പയിൻ അവസാനിച്ചാൽ മദ്യമാഫിയ വീണ്ടും സജീവമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ജലീബിനെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നും മുക്തമാക്കുമെന്നും മൂന്നുമാസം കഴിഞ്ഞാൽ ജലീബ് ഇതുപോലെയാകില്ലെന്നുമാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.