കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖ് സബാഹ് സാലിം നിർമാണ മേഖലകള്‍ കേന്ദ്രീകരിച്ച് കുവ ൈത്ത് മുനിസിപ്പാലിറ്റിയും വ്യാപാര വകപ്പും സംയുക്തമായി പരിശോധന നടത്തി. കഴിഞ്ഞ രണ്ട ു ദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ അനധികൃതമായി നിർമാണമേഖലയില്‍ തൊഴില്‍ചെയ്യുന്ന 61 പേരെ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. റെസിഡന്‍സി നിയമം ലംഘിച്ച് തൊഴിലുകളിലേർപ്പെട്ടതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമലംഘനം നടത്തിയവരില്‍ കൂടുതലും കമ്പനി വിസയില്‍ രാജ്യത്തെത്തിയവരാണ്.
കമ്പനി വിസയിലുള്ള 26 പേരെയാണ് സംഘം പിടികൂടിയത്. 20ാം നമ്പര്‍ വിസയിലുള്ള 15 പേരെയും ചെറുകിട വ്യവസായ മേഖലയിലെ വിസയിലെത്തിയ കുറച്ചുപേരെയും സംഘം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വിദേശികള്‍ കൂടുതല്‍ താമസിക്കുന്നത് ഈ മേഖലയിലാണ്. നിരവധി നിയമലംഘനങ്ങള്‍ ജലീബ് അല്‍ ശുയൂഖില്നിന്നു മാത്രം കണ്ടെത്തിയതിനെ തുടർന്ന് പരിശോധനകളും റെയ്ഡുകളും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത്തരം പ്രവണതകൾ തുടച്ചുനീക്കി ജലീബ് അല്‍ ശുയൂഖിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് മുനിസിപ്പാലിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.