കുവൈത്ത് സിറ്റി: പൊതുമേഖല സ്ഥാപനമായ കുവൈത്ത് ടി.വി കുട്ടികൾക്കായി ടെലിവിഷൻ ചാന ൽ ആരംഭിച്ചു. ട്രയൽ സംപ്രേഷണം വാർത്താവിനിമയ, യുവജനകാര്യ മന്ത്രി മുഹമ്മദ് അൽ ജബ്രി ഉദ്ഘാടനം ചെയ്തു. കുട്ടികളായിരിക്കും പ്രധാനമായും പരിപാടികൾ അവതരിപ്പിക്കുക. പിന്നണിയിൽ മുതിർന്നവരുടെ സാന്നിധ്യമുണ്ടാവുമെങ്കിലും ഇവിടെയും കുട്ടികളെ കൂടെ നിർത്തി പരിശീലനം നൽകും. രാജ്യത്തിെൻറ വികസനത്തിന് മുതൽക്കൂട്ടാവുന്ന രീതിയിൽ വിദ്യാഭ്യാസപരമായും സാംസ്കാരികമായും ബൗദ്ധികമായും കരുത്തുറ്റ തലമുറയെ വാർത്തെടുക്കാൻ നിർദിഷ്ട ടെലിവിഷൻ ചാനൽ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. അമീറിെൻറ ‘വിഷൻ 2035’ വികസന പദ്ധതി ഭാവിതലമുറയെ കൂടി മുന്നിൽ കണ്ടുള്ളതാണ്. എല്ലാ സർക്കാർ വകുപ്പുകളുടെയും പിന്തുണ കുട്ടികളുടെ ചാനലിനുണ്ടാവുമെന്നും കുവൈത്തിെൻറ സാംസ്കാരികത്തനിമ ഉയർത്തിപ്പിടിക്കുന്ന നിലവാരമുള്ള പരിപാടികൾ ചാനലിനെ ശ്രദ്ധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.