വികസന, സുസ്ഥിരതാ സഹമന്ത്രി ഡോ. റീം അൽ ഫുലൈജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

പാരിസ്ഥിതിക ആഘാതങ്ങൾ നിരീക്ഷിക്കും, ഏകോപനം ഉറപ്പാക്കും

കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ തയാറെടുപ്പുകളും സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ ഏകോപന യോഗങ്ങളും തുടരുമെന്ന് വികസന, സുസ്ഥിരതാ സഹമന്ത്രി ഡോ. റീം അൽ ഫുലൈജ്.

പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ (ഇ.പി.എ) ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തൽ, വിവിധ പ്രവർത്തനങ്ങളുടെ അവലോകനം, പ്രതികരണ പദ്ധതികൾ എന്നിവ യോഗത്തിൽ വിലയിരുത്തി.

സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനം പ്രതികരണ കാര്യക്ഷമത വർധിപ്പിക്കുകയും, പ്രതിരോധ നടപടികളെ പിന്തുണക്കുകയും, പരിസ്ഥിതി സംരക്ഷണവും പൊതു സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി ഉണർത്തി. ഇ.പി.എ ആക്ടിംഗ് ഡയറക്ടർ ജനറൽ നൗഫ് ബെഹ്ബെഹാനിയും മറ്റു മുതിർന്ന ഉദ്യോഗസഥരും യോഗത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Environmental impacts will be monitored and coordination will be ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.