പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് നാവിക സേന സന്ദർശനത്തിൽ ഉദ്യോഗസഥർകൊപ്പം

നാവിക സേന സന്നദ്ധതയും തയാറെടുപ്പും വിലയിരുത്തി പ്രതിരോധ മന്ത്രി

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് നാവിക സേന സന്ദർശിച്ചു. സേനയുടെ പ്രവർത്തനങ്ങൾ, സന്നദ്ധത, പോരാട്ട തയാറെടുപ്പ് എന്നിവ മന്ത്രി അവലോകനം ചെയ്തു. സന്ദർശന വേളയിൽ എല്ലാ നാവിക യൂണിറ്റുകളുമായും മന്ത്രി നേരിട്ട് ആശയവിനിമയം നടത്തി. സായുധ സേന സുപ്രീം കമാൻഡർ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകളും മന്ത്രി കൈമാറി.

ദേശീയ കടമ നിർവഹിക്കുന്നതിൽ നാവിക ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച സമർപ്പണത്തിലും ആത്മാർത്ഥതയിലും ശൈഖ് അബ്ദുല്ല അഭിമാനം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിൽ അവരുടെ ഉയർന്ന കാര്യക്ഷമതയെയും നിരന്തര ജാഗ്രതയെയും ആത്മാർത്ഥമായ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. നിലവിലെ സാഹചര്യങ്ങളിൽ വിവിധ വെല്ലുവിളികളെ നേരിടാൻ ഉയർന്ന തലത്തിലുള്ള സന്നദ്ധത നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഉണർത്തി.

Tags:    
News Summary - Defence Minister assesses Navy's readiness and preparedness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.