കുവൈത്ത് സിറ്റി: മേഖലയിലെ അനിശ്ചിതത്വത്തിനിടയിലും വിഷു ആഘോഷത്തിന്റെ സന്തോഷത്തിൽ കുവൈത്ത് മലയാളികൾ. ആകെ പൂത്തു സ്വർണകൊലുസിട്ടെന്നപോലെ മഞ്ഞ നിറമാർന്നു നിൽക്കുന്ന കൊന്നയും, പാടത്തും പറമ്പുകളിലും വിളഞ്ഞു നിൽക്കുന്ന വെള്ളരിയും, വിഷുകണിയും, സദ്യയും, പടക്കം പൊട്ടിക്കലുമൊക്കെയായി മലയാളികൾക്ക് എന്നും ഗൃഹാതുര സ്മരണകളുയർത്തുന്നതാണ് വിഷു. എന്നാൽ ഇവയൊന്നും പ്രവാസലോകത്ത് ലഭ്യമല്ലാത്തതിനാൽ ഉള്ള വസ്തുക്കൾവെച്ച് കണിയൊരുക്കുകയാണ് പ്രവാസികളുടെ പതിവ്. കണിവെള്ളരിയും കൊന്നപ്പൂവും ഹൈപ്പർ മാർക്കറ്റുകളിൽ വിൽപ്പനക്കെത്തും.
സദ്യയും റെഡിമെയ്ഡായി കിട്ടും. ഇവ വീട്ടിൽ എത്തിച്ച് ചെറിയ രൂപത്തിലുള്ള സന്തോഷകരമായ ആഘോഷം അതാണ് പ്രവാസികൾക്ക് വിഷു. കുടുംബമായി കഴിയുന്നവർ വീടുകളിൽ സദ്യഒരുക്കുന്നതും പതിവാണ്.
എന്നാൽ മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് പൊലിമ കുറവാണ്. സാധനങ്ങളുടെ ലഭ്യത കുറവു കാരണം വിഷു സദ്യ ഭൂരിപക്ഷം ഹോട്ടലുകളിലും ഒരുക്കിയിട്ടില്ല. മാർക്കറ്റുകളിൽ എത്തിയ കൊന്നപൂവുകളും കുറവാണ്. വാഴയിലക്കും ഡിമാൻറുണ്ട്. പൊതുപരിപാടികൾക്ക് നിയന്ത്രണം ഉള്ളതിനാൽ സംഘടനകളും ആഘോഷങ്ങളുമായി സജീവമല്ല. എങ്കിലും ഐശ്വര്യത്തിന്റെ നല്ല നാളുകൾ സ്വപ്നം കണ്ട് ഒരോ മലയാളിയും ആഘോഷം പൊലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.