Posted On
date_range Updated On
date_range ജഹ്‌റയിൽ പരിശോധന; 23 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: സുരക്ഷ, നിയമപാലനം ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം കുവൈത്ത് മുനിസിപ്പാലിറ്റി ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ ഫീൽഡ് പരിശോധനാ കാമ്പയിനിൽ 23 നിയമലംഘനങ്ങൾ കണ്ടെത്തി.
വാണിജ്യ സ്ഥാപനങ്ങളുടെ ആരോഗ്യ ലൈസൻസുകൾ പരിശോധിക്കുന്നതിലും വിലകൾ കൃത്യമായി പ്രദർശിപ്പിക്കുന്നത് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഓഡിറ്റ് ആൻഡ് മുനിസിപ്പൽ സർവീസസ് ഫോളോ അപ്പ് വകുപ്പാണ് പരിശോധന നടത്തിയതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പൊതുസ്ഥലം ദുരുപയോഗം ചെയ്യുന്നതിനും മറ്റ് നിയന്ത്രണ ലംഘനങ്ങൾക്കുമെതിരെയും സംഘം നടപടി സ്വീകരിച്ചു. വരും ആഴ്ചകളിൽ എല്ലാ ഗവർണറേറ്റുകളിലും സമാനമായ പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.