കുവൈത്ത് സിറ്റി: രാജ്യത്ത് സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിദൂര പഠന സമയക്രമത്തിൽ മാറ്റം. ഈ വിഭാഗത്തിൽ വിദൂര പഠന ക്ലാസുകൾക്കായി സ്കൂൾ സമയം രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 1:15 വരെയാണ് സമയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പൊതുവിദ്യാലയങ്ങൾ, പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതവിദ്യാലയങ്ങൾ, സ്വകാര്യ സ്കൂളുകൾ എന്നിവയിലെ സെക്കൻഡറി ലെവൽ വിദ്യാർത്ഥികൾക്ക് ഇതു ബാധകമാകും. വിദ്യാഭ്യാസ പ്രക്രിയ സുഗമമാക്കുന്നതിനും നിലവിലെ സംഭവവികാസങ്ങളുമായി പൊരുത്തപ്പെടുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
പുതുക്കിയ ഘടന പ്രകാരം, സ്കൂൾ ദിവസം 35 മിനിറ്റ് വീതമുള്ള ആറ് പീരിയഡുകൾ ഉൾക്കൊള്ളുന്നതായിരിക്കും.
ബന്ധപ്പെട്ട എല്ലാ അധികാരികളും പുതിയ ഷെഡ്യൂൾ നടപ്പിലാക്കുകയും പാലിക്കുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉണർത്തി. വിദൂര പഠന സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ അധ്യാപകരോടും വിദ്യാർത്ഥികളോടും പൂർണ്ണമായും ഇത് പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.