കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ​പ​ രി​ധി 13 ആ​ണെ​ന്ന്​ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​​​െൻറ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം. കു​ട്ടി​ക​ളെ വാ​ണി​ജ്യ സം​ബ​ന്ധ​മാ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നും ഇ​വ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​​റ്റോ​ണി ജ​ന​റ​ൽ ദ​റാ​ർ അ​ൽ അ​സൂ​സി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. പോ​സി​റ്റി​വ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ കു​ട്ടി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധി​യാ​യ​വ എ​ന്നി​വ​യാ​ണ് പോ​സി​റ്റി​വ് പ​ര​സ്യ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​ത്. മ​ന​സ്സി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കോ വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്കോ ഉ​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന ഒ​ന്നും​ത​ന്നെ പ​ര​സ്യ​പ്പെ​ടു​ത്ത​ൽ അ​നു​വ​ദ​നീ​യ​മ​ല്ല.

സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി കു​ട്ടി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തും വ​ലി​യ കു​റ്റ​മാ​ണെ​ന്ന് അ​റ്റോ​ണി ജ​ന​റ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ട്ടി​ക​ൾ ആ​യു​ധം ഉ​പ​യോ​ഗി​ക്കു​ന്ന പ​ര​സ്യം പാ​ടി​ല്ല. അ​ടി​വ​സ്​​ത്ര​ങ്ങ​ൾ മാ​ത്രം ധ​രി​ച്ചു​ള്ള​തോ ന​ഗ്​​ന​മാ​യ​തോ ആ​യ രൂ​പ​ത്തി​ൽ കു​ട്ടി​ക​ളെ ​പ​ര​സ്യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​ത്. അ​ശ്ലീ​ല​മോ കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന്​ ചേ​രാ​ത്ത​തോ ആ​യ സം​ഭാ​ഷ​ണ​ങ്ങ​ളോ പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ പ​ര​സ്യ വി​ഡി​യോ​ക​ളി​ൽ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. അ​വ​രു​ടെ മാ​ന​സി​ക​വും ചി​ന്താ​പ​ര​വും മ​ത​പ​ര​വു​മാ​യ വ്യ​ക്തി​ത്വം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​തി​നാ​യി രൂ​പം​ന​ൽ​കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.