കുവൈത്ത് സിറ്റി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിെൻറ രണ്ടുദിവസത്തെ നിർണായക യോഗം ആസ്ട്രിയ ൻ തലസ്ഥാനമായവിയന്നയിൽ വ്യാഴാഴ്ച തുടങ്ങി. ആദ്യദിവസത്തെ ചർച്ചയിൽ ഉൽപാദനം വെട്ടിക്കുറക്കാൻ ധാരണായി. എത്ര അളവി ൽ കുറക്കണം എന്ന് വെള്ളിയാഴ്ച തീരുമാനിക്കും. നോൺ ഒപെക് രാജ്യമായ റഷ്യയുടെ അഭിപ്രായം കൂടി തേടിയ ശേഷം തീരുമാനിക്കാമെന്ന ധാരണയിലാണ് വ്യാഴാഴ്ച യോഗം അവസാനിച്ചത്. റഷ്യൻ എണ്ണ മന്ത്രി അലക്സാണ്ടർ നൊവാക് വെള്ളിയാഴ്ച വിയന്നയിലെത്തുന്നുണ്ട്. എണ്ണവില കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വില പിടിച്ചുനിർത്താൻ ഒമ്പത് മാസത്തേക്ക് കൂടി നിയന്ത്രണം നീട്ടിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഡിസംബർ അവസാനം വരെ ഉൽപാദനം വെട്ടിക്കുറക്കാനാണ് നിലവിലെ ധാരണ. ഇത് 2019 സെപ്റ്റംബർ വരെ നീട്ടിയേക്കും. കഴിഞ്ഞ മാസം മുതൽക്ക് 20 ശതമാനമാണ് എണ്ണവിലയിൽ ഇടിവുണ്ടായത്.
നിലവിൽ 60 ഡോളറിനടുത്താണ് ബാരലിന് വില. അടുത്ത വർഷം വിപണിയിലെ എണ്ണ ലഭ്യത ആവശ്യകതയേക്കാൾ കൂടുമെന്നും ഇത് വിലയിൽ പ്രതിഫലിക്കുമെന്നും ഇൻറർനാഷനൽ എനർജി ഏജൻസിയുടെ മുന്നറിയിപ്പുണ്ട്. അമേരിക്ക ഉൾപ്പെടെ ചില രാജ്യങ്ങൾ ഉൽപാദന നിയന്ത്രണത്തിനെതിരെയും സമ്മർദ്ദം ചെലുത്തുന്നു. വില കുറയാതെ പിടിച്ചുനിർത്തണമെങ്കിൽ ഉൽപാദനം പ്രതിദിനം പത്തുലക്ഷം ബാരലിലും കുറക്കണമെന്നാണ് എണ്ണ മേഖലയിലെ നിരീക്ഷകർ പറയുന്നത്. ഉൽപാദന നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ രാജ്യങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. എണ്ണ ഉൽപാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ചില രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. ഒക്ടോബർ ആദ്യവാരം ബാരലിന് 83 ഡോളറിന് മുകളിൽ പോയതാണ്. പിന്നീടാണ് കൂപ്പുകുത്തിയത്. ജനുവരി ഒന്നുമുതൽ ഒപെകിൽ ഉണ്ടാവില്ലെന്ന് അറിയിച്ച ഖത്തറും വിയന്നയിലെ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.