കുവൈത്ത് സിറ്റി: ജി.സി.സിയിലെയും അറബ്മേഖലയിലെയും പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ കുവൈത്ത് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ ലോകം പ്രതീക്ഷാപൂർവമാണ് ഉറ്റുനോക്കുന്നതെന്ന് സ്വീഡിഷ് വിദേശകാര്യമന്ത്രി മാർഗോട്ട് വാൽസ്ട്രോം പറഞ്ഞു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം സൂചിപ്പിച്ചത്. യമൻ, ഇറാഖ് തുടങ്ങി മേഖലയിലെ വിവിധ രാജ്യങ്ങളിലെ പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരം കണ്ടെത്തുകയെന്നതാണ് കുവൈത്തിെൻറ നയം.
രാജ്യങ്ങളിൽ സ്ഥിരതയും സമാധാനവും പുലരണമെങ്കിൽ വിവിധ കക്ഷികൾക്കിടയിൽ സമവായം ഉണ്ടാക്കുകയാണ് വഴിയെന്ന കുവൈത്തിെൻറ അഭിപ്രായം ലോകം അംഗീകരിച്ചതാണ്. ആനിലക്ക് കുവൈത്ത് ചരിത്രപരമായ ദൗത്യമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. കുവൈത്ത്-സ്വീഡിഷ് സഹകരണം ശക്തമായി തുടരുന്നതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ബയാൻ പാലസിൽ കുവൈത്ത് അമീർ നടന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായുള്ള കൂടിക്കാഴ്ചയിൽ അമീരി ദീവാനികാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.