കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് ശിശുദിനാഘോഷഭാഗമായി ‘നിറം’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന മത്സരത്തിൽ എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെ നാലു ഗ്രൂപ്പുകളിലായി 2400ൽ അധികം കുട്ടികൾ പങ്കെടുത്തു. ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനത്തോടനുബന്ധിച്ച് തുടർച്ചയായി 14ാം വർഷമാണ് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നത്. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വൈസ് ചെയർമാൻ വിനുകുമാർ നായർ ഉദ്ഘാടനം ചെയ്തു.
കല (ആർട്ട്) പ്രസിഡൻറ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ വി.പി. മുകേഷ്, ട്രഷറർ ജോണി, കൺവീനർമാരായ ജൈസൺ ജോസഫ്, ഹസ്സൻകോയ, രാകേഷ്, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഗംഗാധർ ശിർശാദ്, കൊയിലാണ്ടി കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ, അമേരിക്കൻ ടൂറിസ്റ്റർ മാനേജർ ഇ. ഹബീബ്, ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ മാത്യു വർഗീസ്, യൂനിമണി എക്സ്ചേഞ്ച് ഏരിയ മാനേജർ ശ്രീജിത്ത്, വിവിധ സംഘടന-സാംസ്കാരിക പ്രവർത്തകർ, സ്പോൺസർമാർ എന്നിവരും ഉദ്ഘാടനവേദിയിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്കൂളുകളിലെ അറബ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.
മുതിർന്ന കുട്ടികൾക്കായുള്ള കളിമൺ ശിൽപ നിർമാണവും സന്ദർശകർക്കായി ഒാപൺ കാൻവാസ് പെയിൻറിങ്ങും ഉണ്ടായിരുന്നു. കലാകാരന്മാരായ ശശി കൃഷ്ണൻ, ഷമ്മി ജോൺ, നികേഷ്, സുനിൽ എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സരഫലം ഡിസംബർ ഒന്നിന് മാധ്യമങ്ങളിലൂടെയും www.kalakuwait.net എന്ന വെബ്സൈറ്റിലൂടെയും പ്രഖ്യാപിക്കും. സ്കൂളുകളിലും അറിയിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിെൻറ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. സമ്മാനദാനം ഡിസംബർ ഏഴിന് നടക്കും. ജൈസൻ ജോസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.