കുവൈത്ത് സിറ്റി: നിരത്തിൽ ഓടുന്നതിനുപുറമെ പറക്കാനും സാധിക്കുന്ന വാഹനം കുവൈത്തിൽ പ്രദർശനത്തിനെത്തുന്നു. ഹോളണ്ടിലെ പി.എ.എൽ-വി കമ്പനി നിർമിച്ച ഈ വാഹനം നവംബർ 12ന് തിങ്കളാഴ്ചയാണ് പശ്ചിമേഷ്യയിലെ ആദ്യത്തെ പ്രദർശനത്തിനായി കുവൈത്തിലെത്തുക. നവംബർ 16, 17 തീയതികളിൽ അവന്യൂസ് മാളിലാണ് പറക്കുംകാർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുക. പൊലീസ്, ആംബുലൻസ്, തീരസുരക്ഷ വിഭാഗങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാണിത്. കഴിഞ്ഞ മാർച്ചിൽ ജനീവയിലെ ഇൻറർനാഷനൽ എക്സിബിഷൻ ഗ്രൗണ്ടിലാണ് വാഹനം ആദ്യമായി പ്രദർശിപ്പിച്ചത്. കരയിലൂടെ മണിക്കൂറിൽ 180 കി.മീറ്റർ വേഗതയിൽ ഓടുന്ന വാഹനത്തിന് അന്തരീക്ഷത്തിലൂടെ പറക്കാനും സാധിക്കും. മൂന്ന് ചക്രങ്ങളുള്ള വാഹനത്തിൽ രണ്ട് യാത്രക്കാർക്കേ കയറാൻ സാധിക്കൂ. ആദ്യമായാണ് ഹോളണ്ട് കമ്പനി വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം ഒരു വാഹനം നിർമിക്കുന്നത്. പറക്കുമ്പോൾ ഹെലികോപ്ടറിനോട് സാമ്യമുണ്ട് വാഹനത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.